27 April 2024 Saturday

ഒമാനിൽ മരുഭൂമിയിൽ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികൾ മരിച്ചു

ckmnews

ഒമാനിൽ മരുഭൂമിയിൽ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികൾ മരിച്ചു


മരുഭൂമിയിൽ നെറ്റ് വർക്ക് സർവേയുമായി ബന്ധപ്പെട്ട ജോലികൾക്കായി പോയ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു. തമിഴ്നാട് തിരുനെൽ വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദർ ( 30) തമിഴ്നാട് ട്രിച്ചി രാധനെല്ലൂർ സ്വദേശി ഗണേഷ് വർധാൻ (33) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പെട്രോൾ വാഹനത്തിന്റെ ടയർ മണലിൽ താഴ്ന്നാണ് അപകടം സംഭവിച്ചത്. ഇവരുടെ മൃതദേഹങ്ങൾ വാഹനത്തിന് കുറച്ച് അകലെ നിന്ന് കണ്ടെത്തുകയായിരുന്നു.തും റൈത്തിന് പടിഞ്ഞാറ് ഒമാന്റെ ബോർഡർ ഭാഗമായ ഒബാറിലാണ് ജുൺ 28 ചൊവ്വാഴ്ച സർവേ ജോലിക്കായി പോയത്. അതിന് ശേഷം ഇവരെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. സുഹൃത്തുക്കളും കമ്പനിയും ഇതുവരെ തിരച്ചിലിലായിരുന്നു.ഈ ഭാഗങ്ങളിൽ കനത്ത ചൂടാണ് കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്നത്. വെഹിക്കിൾ മോണിറ്ററിംഗ് സിസ്റ്റം ( ഐ.വി.എം.എസ്) സിഗ്നൽ കാണിക്കാതിരുന്നത് കൊണ്ട് ഇവരുടെ ലൊക്കേഷൻ കണ്ടെത്താൻ കമ്പനി അധികൃതകർക്ക് കഴിഞ്ഞിരുന്നില്ല. ഉന്നതങ്ങളിൽ പരാതി നൽകി ഇന്ന് തെരച്ചിൽ ആരംഭിച്ചിരുന്നു. അതിനിടയിലാണ് മരുഭൂമിയിൽ ഇവർ മരിച്ച് കിടക്കുന്നത് സ്വദേശികൾ കണ്ടത്.മൃതദേഹങ്ങൾ എയർ ലിഫ്റ്റിംഗ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ എംബസി കോൺസുലാർ ഏകന്റ് ഡോ: കെ.സനാതനൻ അറിയിച്ചു.