27 April 2024 Saturday

കോട്ടയം ഡിസിസിയിലേക്ക് പന്തം കത്തിച്ച് എറിഞ്ഞു;പ്രതികളുടെ വിഷ്വൽ നൽകാമെന്ന് തിരുവഞ്ചൂർ

ckmnews

കോട്ടയം ഡിസിസിയിലേക്ക് പന്തം കത്തിച്ച് എറിഞ്ഞു;പ്രതികളുടെ വിഷ്വൽ നൽകാമെന്ന് തിരുവഞ്ചൂർ


കോട്ടയം∙ എകെജി സെന്ററിനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിനിടെ കോട്ടയം ഡിസിസി ഓഫിസിനു നേരെ ആക്രമണം. പന്തം കത്തിച്ചെറിഞ്ഞു. കല്ലേറിൽ ഓഫിസിന്റെ ജനൽച്ചില്ലുകൾ തകർന്നു. ഓഫിസിനു മുന്നിലെ ഗേറ്റിലുണ്ടായിരുന്ന കൊടിയും കത്തിച്ചു. ഇന്നു പുലർച്ചെ ഒന്നോടെയാണു സംഭവം.സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.