11 May 2024 Saturday

മണ്ണാര്‍ക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ckmnews

പാലക്കാട്: ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ജില്ലയിലെ മണ്ണാര്‍ക്കാടിന് സമീപം പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍ ദീപികയാണ് (28) മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ മണ്ണാര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.


അവിനാശിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ദീപികയെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുടുംബപ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം