26 April 2024 Friday

കൊരട്ടിക്കരയില്‍ വാഹനാപകടം; ഒരാള്‍ക്ക് ഗുരുതരപരിക്ക്

ckmnews

കുന്നംകുളം:കൊരട്ടിക്കരയില്‍ വാഹനാപകടം; ഒരാള്‍ക്ക് ഗുരുതരപരിക്ക്.കൊരട്ടിക്കര പള്ളിയ്ക്ക് സമീപം ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപൊളിച്ചാണ് യാത്രികനെ പുറത്തെടുത്തത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ ഭാഗികമായി വാഹനഗതാഗതം തടസ്സപ്പെട്ടു