26 April 2024 Friday

പതിനാറുകാരിക്കെതിരായ ട്രെയിനിലെ അതിക്രമം; പ്രതികളെ കണ്ടെത്തിയില്ല, റെയിൽവെ സ്റ്റേഷനു മുന്നിൽ സമരത്തിന് അച്ഛന്‍

ckmnews

തൃശ്ശൂര്‍:  ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസിൽ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല. കേസ് അന്വേഷിക്കുന്ന എറണാകുളം റെയിൽവെ പൊലീസ് തൃശ്ശൂരിൽ എത്തി കുട്ടിയുടേയും അച്ഛന്‍റേയും മൊഴി എടുത്തു.

പ്രതികൾ സീസണ്‍ ടിക്കറ്റിൽ സ്ഥിരം യാത്ര ചെയ്യുന്നവരെന്നാണ് സംശയം. ഇത് കേന്ദ്രീകരിച്ചും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. അതേസമയം, നാളെ ഉച്ചയ്ക്ക് മുമ്പ് പ്രതികളെ പിടികൂടിയില്ലെങ്കിൽ തൃശ്ശൂർ റെയിൽവെ സ്റ്റേഷനു മുന്നിൽ സമരം നടത്തുമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ അറിയിച്ചു.