27 April 2024 Saturday

കെട്ടിട നമ്പർ ക്രമക്കേട്: കോഴിക്കോട് കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന, നിർണായക രേഖകൾ കണ്ടെടുത്തു

ckmnews

കോഴിക്കോട്: കെട്ടിട നമ്പർ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. റവന്യൂ വിഭാഗത്തിൽ ആണ് പരിശോധന നടന്നത്. പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെടുത്തതായാണ് സൂചന.


കെട്ടിട നമ്പര്‍ ക്രമക്കേട് കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം നടക്കുന്നുണ്ട്.അറസ്റ്റിലായ പ്രതികള്‍ക്ക്  കൂടുതല്‍ ക്രമക്കേടുകളില്‍ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അറസ്റ്റിലായവരില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വെച്ച് പൊലീസ് കൂടുതള്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. നിലവില്‍ ഒരു കേസിലാണ് അറസ്റ്റ്. മറ്റ് അഞ്ച് കേസുകളില്‍ കൂടി ഇവര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇത് വ്യക്തമായി സ്ഥിരീകരിക്കാന്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.