27 April 2024 Saturday

സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍; സിനിമാ സംഘടനകളുടെ യോഗം ഇന്ന്

ckmnews

കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കായി രൂപീകരിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്‍റെ  മാർഗരേഖ തയ്യാറാക്കാനുള്ള യോഗം ഇന്ന് കൊച്ചിയിൽ. ഫിലിം ചേംമ്പറിന്‍റെ അദ്ധ്യക്ഷതയിൽ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 'അമ്മ', ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും വനിതാ കമ്മിഷൻ പ്രതിനിധിയും യോഗത്തിനെത്തും.