27 April 2024 Saturday

വൈദ്യുതിപോസ്റ്റ് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ckmnews

വൈദ്യുതിപോസ്റ്റ് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു


കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (20) ആണ് മരിച്ചത്. കെ എസ് ഇ ബി ജീവനക്കാര്‍ വൈദ്യതി തൂണ്‍ മാറ്റുന്നതിനിടെയാണ് അപകടം. വൈദ്യുതി തൂണ്‍ ഉയര്‍ത്തുന്നതിനിടെ മറിഞ്ഞുവീഴുകയായിരുന്നെന്നാണ് ഇവരം. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി