09 May 2024 Thursday

മരണത്തിന് കാരണക്കാര്‍ ഇവരെന്ന് പോസ്റ്റ്:പിന്നാലെ അപകടം; അച്ഛനും മകനും മരിച്ചു

ckmnews


തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് അച്ഛനും മകനും സഞ്ചരിച്ച കാർ ടാങ്കർ ലോറിയിലിടിച്ച് രണ്ടുപേരും മരിച്ചു. പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് (48), മകൻ ശിവദേവ് (11) എന്നിവരാണ് മരിച്ചത്. മാമം പാലത്തിനു സമീപം ഇന്നലെ രാത്രി 12നാണ് സംഭവം. 


തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്നു ഇവർ. തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഡീസലുമായി വന്ന ടാങ്കർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഭാര്യ ശശികല ഒൻപതു മാസമായി വിദേശത്താണ്. 


രാത്രി 10.59ന് ‘എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാർ ഇവർ’ എന്ന് പ്രകാശ് ഫെയ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അഞ്ചുപേരുടെ ചിത്രങ്ങളും പോസ്റ്റിലുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അപകടമുണ്ടായത്