09 May 2024 Thursday

പ്ലസ് ടു ഫലപ്രഖ്യാപനം: 83.87% വിജയമെന്ന് മന്ത്രി

ckmnews

സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്ററി , വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു . വിജയശതമാനം 83.87 ശതമാനം . കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം . വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത് . 12 മണി മുതൽ മൊബൈൽ ആപ്പുകളിലും keralaresults.nic.in , dhsekerala.gov.in , www.prd.kerala.gov.in എന്നീ സൈറ്റിലൂടെയും പരീക്ഷ ഫലം ലഭ്യമാകും .