09 May 2024 Thursday

ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവിന്റെ കാഴ്ച്ച നഷ്ടമായി

ckmnews

പ്രതിഷേധ മാർച്ചിനിടെയുണ്ടായ ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവിന്റെ കാഴ്ച്ച നഷ്ടമായി . യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ചയാണ് നഷ്ടമായത് . കഴിഞ്ഞ ചൊവ്വാഴ്ച്ച തൊടുപുഴയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് ബിലാലിന് പരിക്കേൽക്കുന്നത് . ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . ഒരു വർഷത്തോളം നീളുന്ന ചികിത്സകൾക്ക് ശേഷമേ കാഴ്ച്ച തിരിച്ചുകിട്ടുമോ എന്ന കാര്യത്തിൽ എന്തെങ്കിലും പറയാനാകൂ എന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്