26 April 2024 Friday

മോൻസൻ മാവുങ്കലിനെ ചോദ്യം ചെയ്ത് ഇഡി; അനിത പുല്ലയിലിനെയും ചോദ്യം ചെയ്തേക്കും

ckmnews

മോൻസൻ മാവുങ്കലിനെ ചോദ്യം ചെയ്ത് ഇഡി; അനിത പുല്ലയിലിനെയും ചോദ്യം ചെയ്തേക്കും


കൊച്ചി ∙ പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടകളെക്കുറിച്ചാണ് ഇഡി ചോദ്യം ചെയ്തത്. വിയ്യൂർ ജയിലിലായിരുന്ന മോൻസനെ കൊച്ചിയിലെത്തിച്ചു. കേസിൽ ആരോപണവിധേയയായ പ്രവാസി മലയാളി അനിത പുല്ലയിലിനെയും ഇഡി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.