26 April 2024 Friday

പരാതിക്കാരിയുടെ വെളിപ്പെടുത്തൽ മന്ത്രിയുടെ ഡ്യൂപ്പായി അഭിനയിക്കാൻ നന്ദകുമാർ നിർബന്ധിച്ചു ക്രൈം വാരിക എഡിറ്റർ നന്ദകുമാർ അറസ്റ്റിൽ

ckmnews

പരാതിക്കാരിയുടെ വെളിപ്പെടുത്തൽ മന്ത്രിയുടെ ഡ്യൂപ്പായി അഭിനയിക്കാൻ നന്ദകുമാർ നിർബന്ധിച്ചു


ക്രൈം വാരിക എഡിറ്റർ നന്ദകുമാർ അറസ്റ്റിൽ


കൊച്ചി∙ മന്ത്രി വീണാ ജോർജിന്റെ ഡ്യൂപ്പായി അശ്ലീല ദൃശ്യത്തിൽ അഭിനയിക്കാനാണു തന്നെ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ നിർബന്ധിച്ചതെന്നു പരാതിക്കാരി. ഇതിനു വേണ്ടി പണം വാഗ്ദാനം ചെയ്യുകയും വിഡിയോ ചിത്രീകരിക്കാൻ സമ്മതമല്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായും പരാതിക്കാരി പ്രതികരിച്ചു.

വാട്സാപ് ഫോണ്‍ വിളികളാണ് നന്ദകുമാർ നടത്തിയിരുന്നതെന്നു യുവതി പറയുന്നു. ഭീഷണിപ്പെടുത്തി മെസേജുകൾ അയയ്ക്കുകയും ചെയ്തു. വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കാനും ശ്രമമുണ്ടായി. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. നിയമനടപടികളുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നും യുവതി പറയുന്നു.



കഴിഞ്ഞ മാസം നൽകിയ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അറസ്റ്റു രേഖപ്പെടുത്തിയത്.