26 April 2024 Friday

സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയ്ന്‍റിംഗ് തൊഴിലാളി മുങ്ങി മരിച്ചു

ckmnews

അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടിയിൽ സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയിന്‍റിംഗ് തൊഴിലാളി മുങ്ങി മരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താ പറമ്പിൽ ഭാസിയുടെ മകൻ അഖിൽ (30) ആണ് മുങ്ങി മരിച്ചത്.


ബുധനാഴ്ച്ച ഉച്ചക്ക് 2-30 ഓടെ ആയിരുന്നു സംഭവം.പുറക്കാട് പഴയങ്ങാടിക്ക് കിഴക്ക് അപ്പാത്തിക്കരി പാടശേഖരത്തിനു സമീപത്തെ തോട്ടിൽ സുഹൃത്ത് ഉണ്ണിക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അഖിൽ. നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന ഉണ്ണിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.