09 May 2024 Thursday

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ ചുമതലയുള്ള എസ്ഐ തൂങ്ങി മരിച്ച നിലയിൽ

ckmnews

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ ചുമതലയുള്ള എസ്ഐ തൂങ്ങി മരിച്ച നിലയിൽ 


നെയ്യാറ്റിൻകര∙എസ്ഐയെ വീട്ടുവളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ ചുമതലയുള്ള എസ്ഐയാണ്.നെയ്യാറ്റിൻകര കൃഷ്ണപുരം  പാലക്കടവ് കീഴെ തെരുവ് മുത്താരമ്മൻ ക്ഷേത്രത്തിനു സമീപം നക്ഷത്രത്തിൽ മുരുകൻ (51) ആണ് മരിച്ചത്  പോസ്റ്റുമോർട്ടത്തിനായി മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചുനാളായി മാനസിക സമ്മർദത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കാരണം വ്യക്തമല്ല. ഭാര്യ രമ. വിദ്യാർഥികളായ ജഗൻ, ചൈത്ര എന്നിവർ മക്കളാണ്.