09 May 2024 Thursday

മഴ മുന്നറിയിപ്പ്:കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ckmnews

മഴ മുന്നറിയിപ്പ്:കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


തിരുവനന്തപുരം:കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. നാളെയും (ജൂൺ-12) കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.