27 April 2024 Saturday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു:എരുമപ്പെട്ടിയിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ

ckmnews

എരുമപ്പെട്ടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2018  മുതൽ പല പ്രാവശ്യമായി, പല സ്ഥലങ്ങളിൽ വച്ച് പീഢിപ്പിച്ചയാളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളറക്കാട് ദുബായ്പ്പടി, തറയിൽ വീട്ടിൽ ഹൈദർ (58) എന്നയാളെയാണ്   അവസരോചിതമായി ഒളിവില്‍ പോവാൻ അവസരം നൽകാതെ എരുമപ്പെട്ടി പോലീസ്  ഇൻസ്‌പെക്ടർ ഭൂപേഷ്. കെ. കെ യും സംഘവും പിടികൂടിയത്.പ്രതിക്ക് എതിരെ 2019 ല്‍ വ്യാജ സിദ്ധൻ ചമഞ്ഞു ചികിത്സ നടത്തിയതിന് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. കൂടാതെ മറ്റ് ജില്ലയിലും പ്രതിക്കെതിരെ കേസ് നിലവിലുണ്ട്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ ഭൂപേഷ്. കെ. കെ, സബ്ബ് ഇൻസ്‌പെക്ടർ അനുരാജ്. ടി. സി, സ്പെഷ്യൽ ബ്രാഞ്ച് ASI വർഗ്ഗീസ്, SCPO മാരായ രാജേഷ്. കെ, ജിജി, സുഗതൻ. കെ. വി, ഷാജൻ. ഐ. ബി, മിനി. പി. ബി,CPO സുവിഷ്‌കുമാർ. കെ. എസ് എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.