09 May 2024 Thursday

മുഖ്യമന്ത്രിക്കു വേണ്ടി ഷാജിന്റെ ഭീക്ഷണി:ശബ്ദരേഖ ഇന്ന് 3 ന് പുറത്തുവിടുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍

ckmnews

തിരുവനന്തപുരം∙ സ്വപ്ന സുരേഷും ഷാജ് കിരണും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കു പുറത്തുവിടും. സ്വപ്നയുടെ അഭിഭാഷകനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ദൂതനായ ഷാജ് കിരൺ‌ സ്വപ്നയെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയാണു പുറത്തുവിടുക.


പാലക്കാട്ടു വച്ചാണു ശബ്ദരേഖ പുറത്തുവിടുക. വ്യാഴാഴ്ച വൈകിട്ട് പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ എല്ലാ സംശയങ്ങൾക്കും തെളിവുണ്ടെന്നു സ്വപ്ന പറഞ്ഞിരുന്നു. തന്റെ സുഹൃത്തുകൂടിയായ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്കു വേണ്ടിയാണു സംസാരിക്കാനെത്തിയതെന്ന് സ്വപ്നയും സരിത്തും ആവർത്തിച്ചിരുന്നു.



ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരൺ പല തവണ സംസാരിച്ചു. തന്റെ ജീവനു ഭീഷണിയുള്ളതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്തുവിടുന്നതെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങൾ ഷാജ് കിരൺ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.