09 May 2024 Thursday

സ്വർണക്കടത്തുകേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്

ckmnews

സ്വർണക്കടത്തുകേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്


സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും അടിയന്തരമായി ദുബായിൽ എത്തിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടു. കോൺസുലേറ്റിലെ സ്കാനിംഗ് മെഷീനിൽ ബാഗ് സ്കാൻ ചെയ്തപ്പോഴാണ് കറൻസിയാണെന്ന് മനസിലാക്കിയത്. കേസുമായി ബന്ധമുള്ളവരിൽനിന്നും ഭീഷണിയുണ്ട്.


മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോയസമയത്താണ് ആദ്യമായി ശിവശങ്കർ കോൺസുലേറ്റ് സെക്രട്ടറിയെന്ന നിലയിൽ തന്നെ ബന്ധപ്പെടുന്നത്.

എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ വിജയൻ, മുൻ മന്ത്രി കെ ടി ജലീൽ, സി എം രവീന്ദ്രൻ, നളിനി നെറ്റോ എന്നിവരടക്കമുള്ളവർക്കെതിരെ രഹസ്യമൊഴി നൽകിയെന്നും സ്വപ്ന വെളിപ്പെടുത്തി. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും സ്വപ്ന പറഞ്ഞു.


കള്ളപ്പണക്കേസിൽ എറണാകുളം ജില്ലാ കോടതിയിൽ മൊഴി നൽകിയശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു സ്വപ്ന. 2016ലാണ് സംഭവങ്ങളുടെ തുടക്കം.

ലോഹ വസ്തുക്കൾ അടങ്ങിയിട്ടുള്ളതായി മനസിലാക്കുന്ന വലിയ ഭാരമുള്ള ബിരിയാണി പാത്രങ്ങൾ പല പ്രാവശ്യം കോൺസുലേറ്റ് ജനറലിന്റെ വസതിയിൽ നിന്നും ക്ളിഫ് ഹൗസിലേക്ക് ശിവശങ്കറിന്റെ നിർദേശപ്രകാരം കോൺസുലേറ്റിന്റെ വാഹനത്തിൽ കോൺസുലേറ്റ് ജനറൽ കൊടുത്തുവിട്ടിട്ടുണ്ട്.ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നെന്നും സ്വപ്ന പറഞ്ഞു.