26 April 2024 Friday

നാലുദിവസത്തിനുശേഷം സ്വർണവിലയിൽ വർധനവ്:പവന് 37,240

ckmnews

നാലുദിവസത്തിനുശേഷം സ്വർണവിലയിൽ വർധനവ്:പവന് 37,240


തിരുവനന്തപുരം:സംസ്ഥാനത്ത് നാലു ദിവസത്തിനുശേഷം സ്വർണവില വർധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് 37,240 രൂപയും ഗ്രാമിന് 4655 രൂപയുമായി. ശനി, ഞായർ തിങ്കൾ ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയും.ഏറ്റവും ഒടുവിലായി സ്വർണവില വർധിച്ചത് ഈ മാസം 12നായിരുന്നു. പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് സ്വർണ വില താഴേക്കു പോയത്. മെയ് മാസം ഒൻപതിനായിരുന്നു സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്.