27 April 2024 Saturday

സിഇഒ ഓഫ് ഇന്ത്യൻ ബോക്സോഫീസ്; ആയിരം കോടിയും കടന്ന് 'കെജിഎഫ്' വേട്ട

ckmnews

ഇന്ത്യൻ ബോക്സോഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് തെന്നിന്ത്യൻ സിനിമ 'കെജിഎഫ് ചാപ്റ്റർ 2'. 15 ദിവസങ്ങൾ കൊണ്ട് ചിത്രം 1000 കോടിയിലധികം റോപ്പ് കളക്റ്റ് ചെയ്തുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യൻ ബോക്സോഫീസിൽ ഏറ്റവും അധികം രൂപ നേടിയ സിനിമകളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് കെജിഎഫ്.


1000 കോടി ക്ലബിൽ ഇടം നേടുന്ന നാലാമത്തെ ചിത്രം കൂടെയാണ് കെജിഎഫ് ചാപ്റ്റർ 2.രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി', 'ആർ ആർ ആർ', ആമിർ ഖാന്റെ 'ദംഗൽ' എന്നിവയാണ് മുൻപ് 1000 കോടിയിലധികം കളക്റ്റ് ചെയ്ത സിനിമകൾ.


നിലവിൽ നാല് ഭാഷകളിൽ ചിത്രം 100 കോടിയ്ക്ക് മുകളിൽ നേടി കഴിഞ്ഞു. ഈ നേട്ടം കൈ വരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് കെജിഎഫ് 2. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ബോക്സോഫീസിൽ കുതിക്കുന്നത്. ബോളിവുഡിൽ റെക്കോഡുകൾ തീർത്ത ചിത്രങ്ങളോരോന്നിനെയും കെജിഎഫ് 2 മലയർത്തിയടിക്കും എന്നാണ് സൂചനകൾ. ചിത്രത്തിന്റെ നിലവിലെ കുതിപ്പ് തുടരാനായാല്‍ ദംഗലിന്റെ ഇന്ത്യന്‍ ബോക്‌സ്ഓഫീസിലെ റെക്കോഡ് കെജിഎഫ് ഭേദിക്കും എന്നാണ് സിനിമ വൃത്തങ്ങളുടെ പ്രതീക്ഷ.