26 April 2024 Friday

ഇന്നത്തെ സ്വർണ വില:ഗ്രാമിന്‌ 4845 പവന് 38760

ckmnews

ഇന്നത്തെ സ്വർണ വില:ഗ്രാമിന്‌ 4845 പവന് 38760


സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4845 രൂപയും പവന് 38,760 രൂപയുമാണ് സ്വർണവില. ഒരു പവന് 39,200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു ഏപ്രിൽ 23 മുതലുള്ള വില.


അതേസമയം ദേശീയതലത്തിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 52,860 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 48,450 രൂപയുമാണ്. 10 ഗ്രാം 22 കാരറ്റിന് 540 രൂപയും 24 കാരറ്റിന് 10 ഗ്രാമിന് 580 രൂപയും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 53,250 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,810 രൂപയുമാണ് ഇന്നത്തെ സ്വർണ വില.


ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 52,860 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,400 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 52,860 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,450 രൂപയുമാണ് വില. അതേസമയം, മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 52,860 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 48,450 രൂപയുമാണ്.