27 April 2024 Saturday

പടിഞ്ഞാറങ്ങാടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൾ മരിച്ചു

ckmnews



പടിഞ്ഞാറങ്ങാടി തണ്ണീർക്കോട് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.  കൂറ്റനാട് പിലാക്കാട്ടിരി സ്വദേശി രഞ്ജിത്ത് (23) ആണ് മരിച്ചത്.ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്.അമിതവേഗതയിൽ വന്നിരുന്ന ബൈക്ക് ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ തട്ടി കാറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.ഗുരുതരമായ പരിക്കുപറ്റിയ ബൈക്ക് യാത്രികനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു.അമിതവേഗതയാണ് അപകടത്തിന് കാരണമായത്.