09 May 2024 Thursday

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത;കേരളത്തിൽ 5 ദിവസം കൂടി മഴ

ckmnews

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത;കേരളത്തിൽ 5 ദിവസം കൂടി മഴ


തിരുവനന്തപുരം∙ തെക്കൻ ആൻഡമാൻ കടലിലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


തെക്കേ ഇന്ത്യയ്ക്കു മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇടിമിന്നലൊടുകൂടിയ മഴ അടുത്ത 5 ദിവസം വരെ തുടരാൻ സാധ്യതയുണ്ട്.