09 May 2024 Thursday

ഇടിത്തീയായി ഇന്ധനവില;പെട്രോൾ, ഡീസൽ വില വീണ്ടും കൂടി

ckmnews

ഇടിത്തീയായി ഇന്ധനവില;പെട്രോൾ, ഡീസൽ വില വീണ്ടും കൂടി


കൊച്ചി∙ ഇന്ധന വില ശനിയാഴ്ചയും കൂടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഡീസലിന് 100 രൂപ 98 പൈസയും പെട്രോളിന് 114 രൂപ 14 പൈസയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 112 രൂപ 15 പൈസയും ഡീസലിന് 99 രൂപ 13 പൈസയുമായി.കോഴിക്കോട്ട് പെട്രോളിന് 112 രൂപ 32 പൈസയും ഡീസലിന് 99 രൂപ 31 പൈസയുമാണ് പുതിയ വില.