26 April 2024 Friday

പതിമൂന്നുകാരിയെ പ്രണയം നടിച്ച് രണ്ട് മാസത്തോളം പീഡിപ്പിച്ചു, 19 കാരൻ പൊലീസ് പിടിയിൽ

ckmnews

ഇടുക്കി: പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ. പതിമൂന്നുകാരിയായ പെൺകുട്ടിയെയാണ് ഉദയഗിരിമേട് സ്വദേശി സ്റ്റെബിൻ എബ്രഹാം പ്രണം നടിച്ച് പീഡിപ്പിച്ചത്. ഇയാളെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഉദയ​ഗിരിമേട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. 

പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരിന്നത്. കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വീട്ടിലെത്തിച്ചാണ് ഇയാൾ പീഡനം നടത്തിയത്. പെൺകുട്ടിയെ രണ്ട് മാസത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വിവിധ സ്ഥലങ്ങളിലെത്തിച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് പ്രതിയായ സ്റ്റെബിൻ. ഇയാളെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.