09 May 2024 Thursday

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി രണ്ടാം വർഷ പരീക്ഷകൾ നാളെ മുതൽ; കുട്ടികൾക്ക് ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി

ckmnews

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി രണ്ടാം വർഷ പരീക്ഷകൾ നാളെ മുതൽ; കുട്ടികൾക്ക് ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി


തിരുവനന്തപുരം : ബുധനാഴ്ച (നാളെ) ആരംഭിക്കുന്ന രണ്ടാം വർഷ ഹയർസെക്കന്ററി, വൊക്കേഷണൽ സെക്കന്ററി പരീക്ഷകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏപ്രിൽ 26 വരെയാണ് പരീക്ഷ. കേരളത്തിനകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലാണ് ഹയർ സെക്കന്ററി പരീക്ഷ നടക്കുന്നത്.ആകെ 4,33,325 വിദ്യാർത്ഥികളാണ് പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാളെ 907 കേന്ദ്രങ്ങളിലായി 70440 വിദ്യാർത്ഥികളും, ഏപ്രിൽ 1ന് 2005 കേന്ദ്രങ്ങളിലായി 419640 വിദ്യാർത്ഥികളും, ഏപ്രിൽ 5ന് 1868 കേന്ദ്രങ്ങളിലായി 206612 വിദ്യാർത്ഥികളും, ഏപ്രിൽ 7ന് 2005 കേന്ദ്രങ്ങളിലായി 411813 വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഏപ്രിൽ 11ന് 1757 കേന്ദ്രങ്ങളിലായി 156080 വിദ്യാർത്ഥികളും, ഏപ്രിൽ 13ന് 1988 കേന്ദ്രങ്ങളിലായി 358188 വിദ്യാർത്ഥികളും, ഏപ്രിൽ 22ന് 836 കേന്ദ്രങ്ങളിലായി 53098 വിദ്യാർത്ഥികളും, ഏപ്രിൽ 23ന് 2005 കേന്ദ്രങ്ങളിലായി 4227340 വിദ്യാർത്ഥികളും, ഏപ്രിൽ 26ന് 2004 കേന്ദ്രങ്ങളിലായി 415294 വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നുണ്ട്.


പരീക്ഷ നടത്തിപ്പിനായി 2005 ചീഫ് സൂപ്രണ്ടുമാരെയും 4015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22139 ഇൻവിജിലേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സംസ്ഥാനതലത്തിലും പ്രാദേശികമായും വിജിലൻസ് സ്‌ക്വാഡുകളും പ്രവർത്തിക്കും. വൊക്കേഷണൽ ഹയർസെക്കന്ററിക്ക് 389 കേന്ദ്രങ്ങളിലായി എൻഎസ്എഫ്ക്യു വിഭാഗത്തിൽ 30158 വിദ്യാർത്ഥികളും മറ്റു വിഭാഗത്തിൽ 1,174 വിദ്യാർത്ഥികളും ഉൾപ്പെടെ 31,332 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. രീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആശംസകൾ നേർന്നു.