09 May 2024 Thursday

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ക്കും ഹരിത നികുതി

ckmnews

ഏപ്രില്‍മുതല്‍ പുതിയ ഡീസല്‍ കാറുകള്‍ക്ക് 1000 രൂപ ഹരിതനികുതി നല്‍കേണ്ടിവരും. മീഡിയം വാഹനങ്ങള്‍ക്ക് 1500 രൂപയും ബസുകള്‍ക്കും ലോറികള്‍ക്കും 2000 രൂപയും 15 വര്‍ഷത്തേക്ക് ഹരിതനികുതി നല്‍കണം. മണ്ണുമാന്തിയന്ത്രങ്ങള്‍ മുതല്‍ മറ്റു വിവിധവിഭാഗങ്ങളില്‍പ്പെട്ട ഡീസല്‍ വാഹനങ്ങള്‍ക്ക് 1000 രൂപയാണ് ഹരിത നികുതി.നിയമസഭയില്‍ അവതരിപ്പിച്ച ധനകാര്യ ബില്ലിലാണ് നികുതിനിരക്കുകള്‍ നിശ്ചയിച്ചത്. ബില്‍ ജൂലായില്‍ ചേരുന്ന വിശദമായ ബജറ്റ് സമ്മേളനത്തില്‍ മാത്രമേ പാസാക്കുകയുള്ളൂ എങ്കിലും ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ദേശങ്ങള്‍ നിലവില്‍വരും. ഡീസല്‍ ഓട്ടോകളെ ഹരിതനികുതിയില്‍നിന്ന് ഒഴിവാക്കുമെന്ന് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ധനബില്ലില്‍ ഇതുള്‍പ്പെടുത്തിയിട്ടില്ല. ധനബില്‍ തയ്യാറാക്കിയതിനുശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനമെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. സബ്ജക്ട് കമ്മിറ്റി പരിഗണിക്കുമ്പോള്‍ ഈ നിര്‍ദേശവും ഉള്‍പ്പെടുത്തും. അതുവരെ പുതിയ ഓട്ടോകള്‍ക്ക് ഹരിതനികുതി ഈടാക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വേണ്ടിവരും.

ഏപ്രില്‍മുതല്‍ പുതിയ ഡീസല്‍ കാറുകള്‍ക്ക് 1000 രൂപ ഹരിതനികുതി നല്‍കേണ്ടിവരും. മീഡിയം വാഹനങ്ങള്‍ക്ക് 1500 രൂപയും ബസുകള്‍ക്കും ലോറികള്‍ക്കും 2000 രൂപയും 15 വര്‍ഷത്തേക്ക് ഹരിതനികുതി നല്‍കണം. മണ്ണുമാന്തിയന്ത്രങ്ങള്‍ മുതല്‍ മറ്റു വിവിധവിഭാഗങ്ങളില്‍പ്പെട്ട ഡീസല്‍ വാഹനങ്ങള്‍ക്ക് 1000 രൂപയാണ് ഹരിത നികുതി.

നിയമസഭയില്‍ അവതരിപ്പിച്ച ധനകാര്യ ബില്ലിലാണ് നികുതിനിരക്കുകള്‍ നിശ്ചയിച്ചത്. ബില്‍ ജൂലായില്‍ ചേരുന്ന വിശദമായ ബജറ്റ് സമ്മേളനത്തില്‍ മാത്രമേ പാസാക്കുകയുള്ളൂ എങ്കിലും ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ദേശങ്ങള്‍ നിലവില്‍വരും. ഡീസല്‍ ഓട്ടോകളെ ഹരിതനികുതിയില്‍നിന്ന് ഒഴിവാക്കുമെന്ന് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു.