09 May 2024 Thursday

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് പവന് 37840 രൂപയാണ്.

ckmnews

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വര്‍ണ്ണവില ഇന്നും കുറഞ്ഞത്.സ്വര്‍ണ്ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇന്നുണ്ടായ സ്വര്‍ണ്ണ വിലയിലെ കുറവ് ആശ്വാസം നല്‍കുന്നതാണ്.


സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 15 രൂപയാണ് കുറഞ്ഞത്. പവന് 120 രൂപയുടെ കുറവുണ്ടായി. ഇന്നത്തെ വില ഗ്രാമിന് 4730 രൂപയാണ്. ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37840 രൂപയാണ്.


ഇന്ന് 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് കുറഞ്ഞത്. 3910 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില. അതേസമയം ഓള്‍ മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. 100 രൂപയാണ് ഇന്നും ഗ്രാമിന് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് വില.


സംസ്ഥാനത്ത് സ്വര്‍ണ്ണവില കഴിഞ്ഞ കുറേ ദിവസങ്ങളായി താഴോട്ട് പോവുകയാണ്. റഷ്യ-യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ ഉണ്ടായ തിരിച്ചടിയെ തുടര്‍ന്ന് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണ്ണ വില താഴേക്ക് പോകുന്നതാണ് കണ്ടത്. സ്വര്‍ണ്ണവിലയില്‍ നിരന്തരം ഉണ്ടാകുന്ന ഇടിവ് ആഭരണ ശാലകളില്‍ കൂടുതല്‍ വ്യാപാരം നടക്കാനുള്ള സാധ്യതയാണ് സൃഷ്ടിക്കുന്നത്.