26 April 2024 Friday

ബാലികയെ പീഡിപ്പിച്ച 102 വയസ്സുകാരന് 15 വർഷം ജയിൽ

ckmnews

ചെന്നൈ അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 102 വയസ്സുകാരനായ മുൻ പ്രധാനാധ്യാപകനു 15 വർഷം തടവ് വിധിച്ചു . 10 വർഷം കഠിന തടവ് ഉൾപ്പെടെയാണിത് . പെൺകുട്ടിക്കു നഷ്ടപരിഹാരമായി 45000 രൂപ നൽകണം . 5000 രൂപ പിഴയും ചുമത്തി . സർക്കാർ സ്കൂളിൽ നിന്നു വിരമിച്ച കെ.പരശുരാമനാണു പ്രതി . ഇദ്ദേഹത്തിന് 99 വയസ്സുണ്ടായിരുന്നപ്പോൾ 2018 ജൂലൈയിലാണു കേസിന് ആസ്പദമായ സംഭവം .