09 May 2024 Thursday

കാർ കമ്പനിയ്‌ക്കും ഡീലർക്കുമെതിരെ വീഡിയോ പ്രചരിപ്പിച്ചു: വ്‌ലോഗറെ വിലക്കി കോടതി

ckmnews

കൊച്ചി: കാർ കമ്പനിയ്‌ക്കും ഡീലർക്കുമെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിന് വ്‌ലോഗർക്ക് വിലക്ക് ഏർപ്പെടുത്തി കോടതി. സഞ്ജു ടെക്കി എന്ന വ്‌ലോഗർക്കെതിരെയാണ് കോടതിയുടെ നടപടി. എൻസിഎസ് ഓട്ടോമോട്ടീവ്‌സ് നൽകിയ അപേക്ഷയിലാണ് കോടതി നടപടി. മലയാളി യൂട്യൂബർമാർക്കിടയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ഒരാളാണ് സഞ്ജു. ഒരു മില്യണിൽ കൂടുതൽ ഫോളോവേഴ്‌സാണ് സഞ്ജുവിനുള്ളത്.കമ്പനിയ്‌ക്കെതിരെ പ്രചരിപ്പിച്ച വീഡിയോ വസ്തുനിഷ്ടമല്ലെന്ന് പരാതിക്കാരൻ കോടതിയിൽ പറഞ്ഞു. വ്‌ലോഗർ, ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് പരാതി നൽകിയത്. ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ വീഡിയോ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിർദ്ദേശം. പരാതിക്കാർക്കായി അഭിഭാഷക വിമല ബിനു ഹാജരായി.

രണ്ട് മാസങ്ങൾക്ക് മുമ്പാണ് സഞ്ജു ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ സഫാരി കാർ വാങ്ങുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സഫാരി കാർ വാങ്ങി പണികിട്ടി, ആർക്കും ഈ ഗതി വരരുത് തുടങ്ങിയ തലക്കെട്ടുകളോടെ വീഡിയോ പങ്കുവെയ്‌ക്കുകയായിരുന്നു. വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് കമ്പനി ഡീലർമാർ കോടതിയെ സമീപിച്ചത്.