09 May 2024 Thursday

ശരണമന്ത്രങ്ങളോടെ ഇന്ന് പൊങ്കാല; ചടങ്ങുകൾ കോവിഡ് മാനദണ്ഡപ്രകാരം

ckmnews

ശരണമന്ത്രങ്ങളോടെ ഇന്ന് പൊങ്കാല; ചടങ്ങുകൾ കോവിഡ് മാനദണ്ഡപ്രകാരം


തിരുവനന്തപുരം∙ അഭീഷ്ട വരദായനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം ഭക്തമാനസങ്ങൾക്കു മുന്നിൽ പൊങ്കാലപ്പുണ്യമായി ഇന്നു നിറഞ്ഞു തുളുമ്പും. വീട്ടുമുറ്റങ്ങളിൽ ശരണമന്ത്രങ്ങളോടെ ആയിരങ്ങൾ വിശ്വാസപൂർവം അമ്മയ്ക്കു നൈവേദ്യമർപ്പിക്കും. കോവിഡ് നിയന്ത്രണങ്ങൾ മൂലം ക്ഷേത്രാങ്കണത്തിലോ സമീപ റോഡുകളിലോ പൊതുസ്ഥലങ്ങളിലോ ഇത്തവണയും പൊങ്കാലയർപ്പിക്കാൻ സാധ്യമല്ല.


വീട്ടുമുറ്റങ്ങൾ ചാണകം തളിച്ചു ശുദ്ധമാക്കി, അടുപ്പു കൂട്ടാനുള്ള തയാറെടുപ്പുകൾ നടത്തി, പൊങ്കാല സമർപ്പണ ഒരുക്കങ്ങളുമായി ഇന്നലെ മുതൽ ഭക്തർ കാത്തിരിപ്പിലായിരുന്നു. 



കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഒൻപതാം ഉത്സവ ദിവസമായ ഇന്നു രാവിലെ 10.20 ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 10.50 ന് അടുപ്പുവെട്ട്. ദേവീ സന്നിധിയിൽ പണ്ടാര അടുപ്പിൽ മാത്രമാണു പൊങ്കാല. അവിടെ അഗ്നി തെളിയുന്ന സമയത്ത്, വീട്ടുമുറ്റങ്ങളിലെ പൊങ്കാല അടുപ്പുകളിലും തീ തെളിയും. ഉച്ചയ്ക്ക് 1.20 നാണ് നൈവേദ്യം