09 May 2024 Thursday

പ്രണയദിനത്തിൽ ഒന്നായി; ട്രാൻസ്ജെൻ‌ഡർ വ്യക്തികളായ മനുവും ശ്യാമയും വിവാഹിതരായി..

ckmnews

പ്രണയദിനത്തിൽ ട്രാൻസ്ജെൻ‌ഡർ വ്യക്തികളായ  മനുവും ശ്യാമയും ഒന്നായി. പത്തുവർഷത്തിലധികമായി പരസ്പരം അറിയുന്ന ഇരുവരും 2017ലാണ് പ്രണയം തുറന്നുപറഞ്ഞത്. രണ്ട് വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇന്ന് ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.

മറ്റ് പല ട്രാൻസ്ജെൻഡർ വിവാഹങ്ങളും മുമ്പ് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ രേഖകളിലെ ആൺ-പെൺ  ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. എന്നാൽ ട്രാൻസ്ജെൻഡർ‌ വ്യക്തിത്വത്തിൽ നിന്നു കൊണ്ട് തന്നെ വിവാഹം ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ നിയമസാധുതയുണ്ടോ എന്ന കാര്യത്തിൽ തീർച്ചയില്ല. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ ഐഡന്റിറ്റിയിൽ‌ നിന്നുകൊണ്ടുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്യാമയും മനുവും.