26 April 2024 Friday

കാറോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കാം; നിയമം കൊണ്ടുവരുമെന്ന് നിതിന്‍ ഗഡ്കരി

ckmnews

വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് ഇന്ത്യയില്‍ ഉടന്‍ നിയമവിധേയമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ചില നിബന്ധനകളോടെയാണ് ഇത് പ്രാവര്‍ത്തികമാകുകയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ഫോണ്‍ പോക്കറ്റിലാണ് ഉണ്ടായിരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഹാന്‍ഡ്സ് ഫ്രീ ഉപകരണവുമായി ഫോണ്‍ കണക്റ്റ് ചെയ്താല്‍ മാത്രമേ ഫോണില്‍ സംസാരിക്കാന്‍ അനുവാദമുണ്ടാവൂ എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ട്രാഫിക് പൊലീസ് ഇതിന്റെ പേരില്‍ ചുമത്തുന്ന നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യാമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.