09 May 2024 Thursday

റാഗിങ്; കൊടിയ മാനസിക പീഡനം; വിദ്യാർഥിനി ഹോസ്റ്റലിൽ കുഴഞ്ഞുവീണു

ckmnews

സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള തിരുവനന്തപുരം പിരപ്പൻകോട് രാജ്യാന്തര നീന്തൽ പരിശീലന കേന്ദ്രത്തിൽ റാഗിങ് എന്ന് ആരോപണം. കൊടിയ മാനസിക പീഡനത്തിനിരയായ ഏഴാം ക്ളാസ് വിദ്യാർഥിനി പഠനം ഉപേക്ഷിച്ചു. റാഗിങ്ങിനെത്തുടർന്ന് വിദ്യാർഥിനി ഹോസ്റ്റലിൽ കുഴഞ്ഞുവീണു. പരാതിയുമായി അധികാരികളെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് വിദ്യാർഥിനിയുടെ അമ്മ  പറഞ്ഞു