26 April 2024 Friday

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി

ckmnews

വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി. നിലമ്പൂർ എടക്കരയിൽ നിന്നാണ് നാല് പെൺകുട്ടികളെ കണ്ടെത്തിയത്. ഒരു പെൺകുട്ടിയെ ഇന്നലെയും, മറ്റൊരു പെൺകുട്ടിയെ ഇന്ന് രാവിലെയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു

കോഴിക്കോട് നിന്ന് ആറ് പെൺകുട്ടികളും ബം​ഗളൂരുവിലേക്കാണ് പോയത്. ഇതിൽ രണ്ട് പേരെ ബം​ഗളൂരുവിൽ നിന്ന് തന്നെ പൊലീസ് കണ്ടെത്തി. ബാക്കി നാല് പെൺകുട്ടികൾ ബം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി പാലക്കാട്ടെത്തിയപ്പോഴാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഇന്നലെയാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍ല് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ ഇന്നലെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ബം​ഗളൂരുവിൽ നിന്ന് തന്നെയാണ് ആദ്യത്തെ പെൺകുട്ടിയേയും പൊലീസ് കണ്ടെത്തിയത്. ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തിയ മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപെട്ടിരുന്നു. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു.രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടിരക്ഷപെടുകയായിരുന്നു. ഇവർക്കായുള്ള അന്വേഷണത്തിനാണ് ഇതോടെ അവസാനമായത്. ചിൽഡ്രൻസ് ഹോമിൽ നിന്ന് പോയതിന് പിന്നിലെ കാരണം കുട്ടികളോട് ചോദിച്ചറിയേണ്ടതുണ്ട്.

സംഭവത്തിൽ അന്വേഷണം ​ഗോവയിലേക്ക് നീക്കുകയാണ് പൊലീസ് പെൺകുട്ടികളെ ​ഗോവയിലേക്ക് കടത്താൻ ശ്രമിച്ചുവെന്ന് അസിസ്റ്റന്റ് കമ്മീഷനർ കെ സുദർശനൻ ട്വന്റിഫോറിനോട് പറഞ്ഞു. കുട്ടികൾക്ക് കേരളം വിടാൻ പണം ​ഗൂ​ഗിൾ പേ വഴി പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. കേസിൽ ലഹരി ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷണം നടക്കേണ്ടി ഇരിക്കുന്നുവെന്നും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷനർ കെ സുദർശനൻ പറഞ്ഞു.