09 May 2024 Thursday

കിളിമാനൂരിൽ അഞ്ച് കോടിയുടെ തിമിംഗല ഛർദി പിടികൂടി

ckmnews

തിരുവനന്തപുരം കിളിമാനൂരിൽ തിമിംഗല ഛർദി (ആംബർ ഗ്രീസ്) പിടികൂടി. അഞ്ച് കോടിയോളം രൂപ വിലമതിക്കുമെന്നാണ് പ്രാഥമിക നിഗമനം. വെള്ളൂർ സ്വദേശി ഷാജിയുടെ വീട്ടിൽ നിന്ന് വിൽപനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് നാല് പേരെ വനംവകുപ്പ് പിടികൂടിയത്. വീടിന്റെ അടുക്കള ഭാഗത്ത് ബാഗിൽ അഞ്ച് കഷ്ണങ്ങളായി ഒളിപ്പിച്ചിരിക്കുകയായിരുന്ന നിലയിലായിരുന്നു തിമിംഗല ഛർദി.


വലിയ പല്ലുകളുള്ള തരം മുന്നിൽ തിമിംഗലത്തിന്റെ വയറിനകത്താണ് ആംബർഗ്രിസ് രൂപപ്പെടുക. കൂന്തളിന്റെ (കണവ) വായ് ഭാഗം തിമിംഗലം ധാരാളമായി കഴിക്കും. ഈ ഭാഗമാണ് വയറിൽ ദഹനപ്രക്രിയയിലൂടെ രൂപാന്തരപ്പെട്ട് ആംബർഗ്രിസായി തിമിംഗലം പുറന്തള്ളുന്നത് എന്ന് പറയപ്പെടുന്നു. പുറന്തള്ളുമ്പോൾ അത് കൊഴുത്ത ഒരു വസ്തുവാണെങ്കിലും പിന്നീട് ഇത് കട്ടിയാകും. പിന്നീട് ഇത് തീരത്തടിയും.