09 May 2024 Thursday

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സ്‌കൂളുകൾ അടയ്ക്കാൻ തീരുമാനമായി.

ckmnews

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സ്‌കൂളുകൾ അടയ്ക്കാൻ തീരുമാനമായി. ഒൻപതാം തരം വരെയുള്ള ക്ലാസുകളാണ് അടച്ചിടാൻ തീരുമാനമായത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു തീരുമാനം. ഈ മാസം 21 മുതലാണ് ക്ലാസുകൾ അടയ്ക്കുക.പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നിവയുടെ ഓഫ്‌ലൈൻ ക്ലാസുകൾ തുടരും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ വേഗത്തിലാക്കാൻ നടപടികൾ കൈക്കൊള്ളും.പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നിവയുടെ ഓഫ്‌ലൈൻ ക്ലാസുകൾ തുടരും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ വേഗത്തിലാക്കാൻ നടപടികൾ കൈക്കൊള്ളും.