26 April 2024 Friday

19 വർഷമായി ശബരിമലയിൽ പാനകമൊരുക്കി കുമ്പളം സ്വദേശി

ckmnews

ശബരിമലയിലെ പ്രധാന നിവേദ്യങ്ങളിൽ ഒന്നാണ് പാനകം. കഴിഞ്ഞ 19 വർഷമായി കുമ്പളം സ്വദേശി  ബാലകൃഷ്ണൻ എമ്പ്രാന്തിരിയാണ് പാനകത്തിന്റെ കൂട്ടൊരുക്കുന്നതിൽ പ്രധാനി. സന്നിധാനത്ത് ഹരിവരാസനം പാടി നട അടച്ചു കഴിഞ്ഞാണ് പാനകവിതരണം . നിവേദ്യമെന്നതിലുപരി ഔഷധമാണ് പാനകം .

ശർക്കര തിളപ്പിച്ചതിൽ ചുക്കും കുരുമുളകും ചേർത്താണ് പാനകം തയാറാക്കുന്നത്. ചിലയിടത്ത് ചെറുനാരങ്ങാ നീര് ചേർക്കുമെങ്കിലും ശബരിമലയിൽ ആ രീതിയില്ല. പ്രധാനമായും കാലാവസ്ഥയ്ക്ക് മാറ്റമുള ഉയർന്ന മേഖലകളിലെ ക്ഷേത്രങ്ങളിലാണ് പാനകമുള്ളത്. കഴിഞ്ഞ 19 വർഷമായി കുമ്പളം സ്വദേശി കെ.ജെ. ബാലകൃഷ്ണൻ എമ്പ്രാന്തിരിയാണ് പാനകം ഒരുക്കുന്നതിലെ പ്രധാനി കീഴ്ശാന്തിക്കൊപ്പമുള്ള സംഘത്തിലാണ് ബാലകൃഷ്ണൻ എമ്പ്രാന്തിരി എത്തുന്നത്. ഇക്കുറി കീഴ്ശാന്തി ഗിരീഷ് കുമാർ നമ്പൂതിരിയാണ്  ക്ഷണിച്ചത്. അരൂർ കുമാര വിലാസം ക്ഷേത്രത്തിലെ മേൽശാന്തിയാണ് ബാലകൃഷ്ണൻ എമ്പ്രാന്തിരി.