Pathanamthitta
മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. നാളെ മുതൽ മാത്രമേ ഭക്തർക്ക് ദർശനത്തിന് അനുമതിയുള്ളൂ. പരമ്പരാഗത കാനനപാതയും നാളെ തുറന്ന് കൊടുക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. തിരുവാഭരണ ഘോഷയാത്ര 12 ന് പന്തളത്ത് നിന്ന് പുറപ്പെടും. 13ന് എരുമേലിയിൽ പേട്ടതുള്ളൽ നടക്കും. പത്തൊൻപതാം തീയ്യതി വരെ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യമുണ്ട്. പ്രതിദിനം 50000 പേർക്ക് വർച്ച്വൽ ക്യൂ മുഖേനയും 10000 പേർക്ക് സ്പോർട് ബുക്കിങ്ങിലൂടെയും പ്രവേശനം അനുവദിക്കും.