26 April 2024 Friday

ഹോട്ട്‌സ്‌പോട്ട് : പട്ടാമ്പി അടക്കം 16 പ്രദേശങ്ങളെ പട്ടികയില്‍നിന്ന്‌ ഒഴിവാക്കി

ckmnews

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയെ ഹോട്ട്‌സ്‌പോട്ട് പട്ടികയിലുള്‍പ്പെടുത്തി. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടൈമെന്റ് സോണുകളാക്കിയിട്ടുണ്ട്.

16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, കണ്ണാടി, കാരാക്കുറിശ്ശി, കൊടുവായൂര്‍, കൊല്ലങ്കോട്, പട്ടാമ്പി, പുതുപരിയാരം, ശ്രീകൃഷ്ണപുരം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, പായിപ്പാട്, ചങ്ങനശ്ശേരി മുന്‍സിപ്പാലിറ്റി, മാടപ്പള്ളി, അയ്മനം, കങ്ങഴ, തൃക്കൊടിത്താനം, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി എന്നീ പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടില്‍നിന്ന്‌ ഒഴിവാക്കിയത്. 

നിലവില്‍ സംസ്ഥാനത്ത് ആകെ 110 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.