27 April 2024 Saturday

2022 ഫെബ്രുവരി 23, 24 തീയതികളിൽ രാജ്യവ്യാപക പൊതു പണിമുടക്ക്

ckmnews

ന്യൂഡൽഹി∙ ഫെബ്രുവരി 23,24 തീയതികളില്‍ രാജ്യവ്യാപക പൊതു പണിമുടക്ക്‌ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പണിമുടക്കിന് കഴിഞ്ഞ മാസം തൊഴിലാളി സംഘടനകൾ തീരുമാനമെടുത്തിരുന്നെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഈ കാര്യത്തിലാണ് ഇപ്പോൾ തീരുമാനം വന്നിരിക്കുന്നത്. 


കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറായെങ്കിലും പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന, വ്യവസായ മേഖലകളിലെ പ്രശ്നങ്ങൾ, കര്‍ഷക- തൊഴിലാളി വിരുദ്ധത, കോര്‍പറേറ്റ് അനുകൂല നിലപാടുകൾ, ജനവിരുദ്ധ നിലപാടുകൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് രാജ്യവ്യാപക പണിമുടക്കിന് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ‘ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.