26 April 2024 Friday

ഒമിക്രോൺ ഭീഷണിയിൽ മഹാരാഷ്ട്ര : ഏഴു പേർക്കു കൂടി ഒമിക്രോൺ; ഇന്ത്യയിൽ ആകെ 12 കേസുകൾ

ckmnews


മുംബൈ∙ മഹാരാഷ്ട്രയിൽ ഏഴു പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ നാലു പേർക്കും അവരുമായി അടുത്തിടപഴകിയ മൂന്ന‍ു പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ എട്ടും രാജ്യത്ത് പന്ത്രണ്ടും ആയി.ഞായറാഴ്ച രാവിലെ ഡൽഹിയിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തേ സിംബാബ്‌വെയിൽനിന്നു കഴിഞ്ഞമാസം 28ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72 വയസ്സുകാരനും ദക്ഷിണാഫ്രിക്കയിൽ നിന്നു കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ്‌ലിയിലെത്തിയ 33 വയസ്സുകാരനും ശനിയാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. നേരത്തേ സ്ഥിരീകരിച്ച രണ്ടു പേരും ബെംഗളൂരുവിലായിരുന്നു. ഇതിൽ ദക്ഷിണാഫ്രിക്കൻ പൗരനായ ഒരാൾ രാജ്യം വിട്ടു.