26 April 2024 Friday

സിലബസും അധ്യയന സമയവും കുറയ്ക്കും: കേന്ദ്രമന്ത്രി

ckmnews



ഈ അധ്യയന വർഷത്തെ സിലബസും അധ്യയന സമയവും വെട്ടിക്കുറയ്ക്കുമെന്നു കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാൽ സ്ഥിരീകരിച്ചു. അന്തിമ തീരുമാനമായിട്ടില്ല. അധ്യയന ദിവസങ്ങൾ 220നു പകരം നൂറായി ചുരുക്കണമെന്ന നിർദേശം മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. അധ്യാപകർക്കും അക്കാദമിക വിദഗ്ധർക്കും മറ്റും #syllabusforstudents2020 എന്ന ഹാഷ്ടാഗിൽ മാനവശേഷി മന്ത്രാലയത്തിന്റെയോ മന്ത്രിയുടെയോ ട്വിറ്റർ, ഫെയ്സ്ബുക് പേജുകളിൽ നിർദേശങ്ങൾ അറിയിക്കാം. 


സിലബസ് വെട്ടിക്കുറയ്ക്കുമെന്നു സിബിഎസ്ഇ വ്യക്തമാക്കിയിരുന്നെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. അടുത്തവർഷത്തെ ജെഇഇ മെയിൻ, നീറ്റ് പ്രവേശന പരീക്ഷകളുടെ സിലബസി‌ലും മാറ്റം വേണമെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടിട്ടുണ്ട്