26 April 2024 Friday

എസ് വൈ എസ് എടപ്പാൾ സോൺ :കരിയർ സ്പാർക്ക് സംഘടിപ്പിച്ചു

ckmnews


എടപ്പാൾ :  എസ് വൈ എസ്  സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  എടപ്പാൾ ഇസ്ലാമിക് ഗൈഡൻസ് സെന്ററിൽ കരിയർ സ്പാർക്ക് സംഘടിപ്പിച്ചു. സർക്കാർ സർവീസിലും പൊതുമേഖല സംരംഭങ്ങളിലെ തൊഴിൽ മേഖലയിലും  സേവനം ചെയ്യുന്നതിനുള്ള  ബോധവത്കരണവും നിർദ്ദേശങ്ങളും നൽകുന്ന ക്ലാസുകളും ചർച്ചകളും നടന്നു. തൃശൂർ എൻഞ്ചിനിയറിങ്ങ് കോളേജ് മുൻ പ്രൊഫസർ അനീസ് ഹൈദരി ഉദ്ഘാടനം ചെയ്തു. കരിയർ കൗൺസിലർ കെ. പി യൂനുസ് വളാഞ്ചേരി മോട്ടിവേഷൻ ക്ലാസ് നടത്തി. കെ പി ഉമർ സഖാഫി അധ്യക്ഷത വഹിച്ചു പി പി നൗഫൽ സഅദി, മുജീബ് സഖാഫി, അഷ്റഫ് അൽ ഹസനി, ഷിഹാബ് മുസ്‌ലിയാർ പ്രസംഗിച്ചു.