26 April 2024 Friday

പാലക്കാട് അട്ടപ്പാടി ചുരത്തില്‍ ഉരുള്‍പൊട്ടല്‍ .പാറകള്‍ വീണ് ഗതാഗതം തടസപെട്ടു.

ckmnews

പാലക്കാട് അട്ടപ്പാടി ചുരത്തില്‍ ഉരുള്‍പൊട്ടല്‍ . വലിയ പാറകള്‍ വീണ് ഗതാഗതം തടസപെട്ടു. പുലര്‍ച്ചെ മുതല്‍ നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്.പാലക്കാട് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ് ഇന്നലെ രാത്രി മുതല്‍ പെയ്യുന്നത്. അട്ടപ്പാടി ചുരം പൂര്‍ണമായി സ്തംഭിച്ചു. യാത്രാക്കാര്‍ക്ക് ഇരു വശത്തിലേക്കുമുള്ള ഗതാഗതം തടസപെട്ടിരിക്കുകയാണ്. നെല്ലിപുഴ, ചങ്ങലിനി പുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. മണ്ണാര്‍ക്കാട്, അട്ടപ്പാടി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്‌.കൂടാതെ ജില്ലയില്‍ നാല് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്