11 May 2024 Saturday

മലപ്പുറം ജില്ലയില്‍ 2,452 പേര്‍ക്ക് വൈറസ് ബാധ; 3,146 പേര്‍ക്ക് രോഗമുക്തി

ckmnews

മലപ്പുറം ജില്ലയില്‍ 2,452 പേര്‍ക്ക് വൈറസ് ബാധ; 3,146 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍ ഒമ്പത്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 2,452 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.47 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,384 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 28 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 37 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


വ്യാഴാഴ്ച 3,146 പേര്‍ കോവിഡ് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,89,263 ആയി. 68,762 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 29,276 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 793 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 392 പേരും 158 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 142 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.


കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍


കോവിഡ് 19 വൈറസ് വ്യാപന നിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും രോഗലക്ഷണങ്ങളുണ്ടെങ്കിലും അത് മറച്ചുവെക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയരാകണം. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ഡി.എം.ഒ പറഞ്ഞു.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


ജില്ലയില്‍ 27,68,227 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തു


മലപ്പുറം ജില്ലയില്‍ ഇതുവരെ 27,68,227 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 21,21,113 പേര്‍ക്ക് ഒന്നാം ഡോസും 6,99,188 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയിരിക്കുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ വിതരണം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്.


മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍ ഒമ്പത്) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍


എ.ആര്‍ നഗര്‍ 14

ആലങ്കോട് 32

ആലിപ്പറമ്പ് 12

അമരമ്പലം 16

ആനക്കയം 37

അങ്ങാടിപ്പുറം 44

അരീക്കോട് 21

ആതവനാട് 29

ഊരകം 05

ചാലിയാര്‍ 23

ചീക്കോട് 28

ചേലേമ്പ്ര 30

ചെറിയമുണ്ടം 15

ചെറുകാവ് 22

ചോക്കാട് 13

ചുങ്കത്തറ 24

എടക്കര 09

എടപ്പറ്റ 05

എടപ്പാള്‍ 28

എടരിക്കോട് 05

എടവണ്ണ 30

എടയൂര്‍ 39

ഏലംകുളം 10

ഇരിമ്പിളിയം 18

കാലടി 20

കാളികാവ് 29

കല്‍പകഞ്ചേരി 08

കണ്ണമംഗലം 14

കരുളായി 04

കരുവാരക്കുണ്ട് 15

കാവനൂര്‍ 14

കീഴാറ്റൂര്‍ 19

കീഴുപറമ്പ് 23

കോഡൂര്‍ 24

കൊണ്ടോട്ടി 43

കൂട്ടിലങ്ങാടി 13

കോട്ടക്കല്‍ 29

കുറുവ 13

കുറ്റിപ്പുറം 35

കുഴിമണ്ണ 25

മക്കരപ്പറമ്പ് 07

മലപ്പുറം 53

മമ്പാട് 19

മംഗലം 04

മഞ്ചേരി 64

മങ്കട 20

മാറാക്കര 25

മാറഞ്ചേരി 27

മേലാറ്റൂര്‍ 22

മൂന്നിയൂര്‍ 20

മൂര്‍ക്കനാട് 68

മൂത്തേടം 14

മൊറയൂര്‍ 27

മുതുവല്ലൂര്‍ 12

നന്നമ്പ്ര 12

നന്നംമുക്ക് 38

നിലമ്പൂര്‍ 30

നിറമരുതൂര്‍ 16

ഒതുക്കുങ്ങല്‍ 48

ഒഴൂര്‍ 03

പള്ളിക്കല്‍ 18

പാണ്ടിക്കാട് 101

പരപ്പനങ്ങാടി 24

പറപ്പൂര്‍ 11

പെരിന്തല്‍മണ്ണ 25

പെരുമണ്ണ ക്ലാരി 03

പെരുമ്പടപ്പ് 36

പെരുവള്ളൂര്‍ 03

പൊന്മള 24

പൊന്മുണ്ടം 01

പൊന്നാനി 33

പൂക്കോട്ടൂര്‍ 23

പോരൂര്‍ 14

പോത്തുകല്ല് 12

പുലാമന്തോള്‍ 72

പുളിക്കല്‍ 27

പുല്‍പ്പറ്റ 11

പുറത്തൂര്‍ 13

പുഴക്കാട്ടിരി 38

താനാളൂര്‍ 11

താനൂര്‍ 13

തലക്കാട് 08

തവനൂര്‍ 29

താഴേക്കോട് 29

തേഞ്ഞിപ്പലം 09

തെന്നല 08

തിരുനാവായ 17

തിരുവാലി 28

തൃക്കലങ്ങോട് 30

തൃപ്രങ്ങോട് 09

തുവ്വൂര്‍ 16

തിരൂര്‍ 14

തിരൂരങ്ങാടി 15

ഊര്‍ങ്ങാട്ടിരി 13

വളാഞ്ചേരി 28

വളവന്നൂര്‍ 17

വള്ളിക്കുന്ന് 28

വട്ടംകുളം 38

വാഴക്കാട് 69

വാഴയൂര്‍ 17

വഴിക്കടവ് 41

വെളിയങ്കോട് 16

വേങ്ങര 28

വെട്ടത്തൂര്‍ 07

വെട്ടം 11

വണ്ടൂര്‍ 48