26 April 2024 Friday

ഏഴു വയസുകാരിയെ പീഡിപ്പിച്ചു, മുത്തച്ഛനും അമ്മാവനും 16കാരനായ സഹോദരനും അറസ്റ്റില്‍

ckmnews

ചെന്നൈ: ഏഴു വയസുകാരിയെ പീഡിപ്പിച്ചതിന് 62 വയസുള്ള മുത്തച്ഛനെയും അമ്മാവനെയും 16 കാരനായ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ മടിപ്പാക്കത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ജോലിതിരക്കായതു കാരണം കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സമയത്ത് കൂടെ ഇരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ മുത്തച്ഛന്‍ രണ്ട് കുട്ടികളെയും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു.

രാത്രി പെണ്‍കുട്ടിയുടെ അടുത്ത് വന്ന് കിടന്ന മുത്തച്ഛന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ പെണ്‍കുട്ടി തൊട്ടടുത്ത മുറിയില്‍ കിടക്കുകയായിരുന്ന അമ്മാവന്റെ അടുത്ത് പോയി. എന്നാല്‍ അവിടെ വച്ചും പീഡനത്തിന് ഇരയായ പെണ്‍കുട്ടി നിവൃത്തിയില്ലാതെ സ്വന്തം സഹോദരന്റെ അടുത്ത് വന്ന് കിടക്കുകയായിരുന്നു. അവിടെവച്ചും പെണ്‍കുട്ടി പീഡനത്തിന് ഇരയായി.

അവധിക്ക് അമ്മ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി വയ്യാതെ കിടക്കുന്നത് കണ്ട് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച്‌ നടത്തിയ വിശദ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം അറിയുന്നത്.

മുത്തച്ഛനെയും അമ്മാവനെയും സഹോദരനെയും അമ്മയുടെ പരാതിയിന്മേല്‍ പോക്സോ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുത്തച്ഛനെയും അമ്മാവനെയും ജയിലിലേക്കും സഹോദരനെ കറക്ഷന്‍ ഹോമിലേക്കും അയയ്ക്കും.