04 May 2024 Saturday

അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിയായഅഭിലാഷ് വിശ്വയ്ക്ക് അഭിനന്ദനപ്രവാഹം

ckmnews



എടപ്പാൾ: ഡിജെ  മെമ്മോറിയൽ  അന്താരാഷ്ട്രഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിയായ അഭിലാഷ് വിശ്വക്ക് അഭിനന്ദന പ്രവാഹം.സ്ഥലം എം എൽ എ നന്ദകുമാർ അഭിലാഷിന്റെ വസതിയിലെത്തി പൊന്നാട ചാർത്തി അനുമോദിച്ചു.പൊന്നാനി നഗരസഭയുടെ അനുമോദനം ചെയർമാൻ ശിവദാസ് ആറ്റുപുറത്ത്  അറിയിച്ചു.ഡിവൈഎഫ്ഐ പൊന്നാനി,കെഎംസിസി ഗ്ലോബൽ പൊന്നാനി, ബിജെപി പൊന്നാനി മുനിസിപ്പാലിറ്റി കമ്മിറ്റി,ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ പൊന്നാനി യൂണിറ്റ്, മാറഞ്ചേരി യൂണിറ്റ് പൊന്നാനി മേഖലാ കമ്മിറ്റി തുടങ്ങിയവരും അഭിലാഷ് വിസയുടെ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു. നേരിട്ടും ഫോണിലും അഭിനന്ദനം അറിയിച്ച സംഘടനകളോടും വ്യക്തിയോടും സുഹൃത്തുക്കും അഭിലാഷ് നന്ദി പറഞ്ഞു.