30 June 2024 Sunday

ടി.പി വധക്കേസ്'ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീം കോടതിയിൽ ശിക്ഷയിളവ് വേണമെന്നാവശ്യം

ckmnews

ടി.പി വധക്കേസ്'ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീം കോടതിയിൽ


ശിക്ഷയിളവ് വേണമെന്നാവശ്യം


കണ്ണൂർ:ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഒന്നു മുതൽ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിൽ ആദ്യ ആറു പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്. 12 വർഷമായി  ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് ആവശ്യം.